Wednesday, July 21, 2010

യാത്രാമൊഴി

             . ജീവിതം സുഖവും  ദുഖവും ചേര്‍ന്നതായിരിക്കും , ദുഃഖങ്ങള്‍ മാത്രമേയുള്ളൂ അന്ന് വിചാരിച്ചു ജീവിതത്തില്‍ നിന്നും ഒളിചോടരുത് . മറ്റുള്ളവരുടെ ഇടയില്‍  എന്നും വലിയവനാകണം എന്നത് നല്ലത് തന്നെ പക്ഷെ അതിനുവേണ്ടി മറ്റുള്ളവരുടെ സ്വകാര്യതകളെ ഹനിക്കും വിധം ആകരുത് അതൊരിക്കലും , ആരെയും തിരുത്താന്‍ ഞാനാരുമല്ല പക്ഷെ എനിക്കത് പരയാതിരിക്കനുമാകുന്നില്ല  . പഠന കാലം അന്നത് വലിയൊരു സ്വത്താണ് സൌഹൃദങ്ങള്‍ അതിലുമപ്പുരവും .
                                  ഒരിടവേള പോലുമില്ലാതെ ഈ വഴികളില്‍ നിന്നും നമ്മള്‍ പിരിയുകയാണ് , ഈ പഠന കാലത്ത്  ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു , മനസ്സിലാക്കിയിരുന്നതെല്ലാം തിരുതപ്പെടെണ്ടാതായിരുന്നു എന്നും പഠിച്ചു . എന്‍റെ ജീവിത വീക്ഷണങ്ങളെയും മാറ്റി മറിച്ചു . ജീവിത യാത്രയി എവിടെ വച്ചെങ്കിലും കാണാം  അന്ന വിശ്വാസത്തോടെ


                          "  ഇനിയും ഇവിടെ വിടരും വസന്തങ്ങളില്‍ കാണില്ല
                             നിങ്ങളും നിങ്ങള്‍ തന്ന സേനഹവും
                             അറിയാതെ പിരിയാം
                             പറയാതെ തുടരാം നമുക്കീ യാത്ര "  

Monday, July 19, 2010

എന്‍റെയും മാധ്യമ പഠനം

  ഞാന്‍ അറിയാതെ എത്തിപെട്ടു എന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകാം  .പക്ഷെ അങ്ങനയല്ല  , ചിലര്‍ക്ക് മാധ്യമ പഠനം ജീവിതത്തില്‍  നിന്നുള്ള  ഒളിചൊട്ടമായിരിക്കാം ,  .. 
                ഇനി ആരെയങ്ങിലും കുറിച്ചആണ് പറയുന്നത് എന്ന് വിചാരിക്കരുത് ,കാരണം എന്റെ ജീവിതം സെന്ടിമെന്‍സോ കല്ലും മുള്ളും നിറഞ്ഞതും അല്ല, ജീവിതം തുറന്നു വൈക്കുന്നതിനെക്കാള്‍ നല്ലത് സ്വകാര്യതകള്‍ എന്നും അങ്ങനെ  തന്നെ  നില നിര്താനാനെനിക്കിഷ്ടം , തുറന്നു പറയട്ടെ മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കി അത് ലോകത്തോട്‌  വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. വ്യക്തിപരമായി എന്റെ അഭിപ്രായമാണിത്  ഇതു ആരെയും അവഹെളിക്കണോ കരിവാരിതെയ്ക്കണോ ഉള്ളതല്ല  , സത്യങ്ങള്‍ തുറന്നു പറയുന്നവരെ എല്ലാവര്ക്കും ഇഷ്ടമാണ് പക്ഷെ  അത്  സത്യം തന്നെ ആയിരിക്കണം . എന്‍റെ മാധ്യമ  പഠനം എനിക്ക് സമ്മാനിച്ചത്‌ കുറച്ചു  നല്ല സുഹൃത്തുക്കളെയാണ് , സൌഹൃദം വ്യക്തികള്‍ തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നും ഉടലെടുക്കുനതാണ് അത് ബ്ലോഗു പോലുള്ള ഒരു സോഷ്യല്‍ networkil  പ്രസിദ്ധീകരിക്കുന്നത് ഞാന്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു .........

                                           ഇനിയെന്റെ പഠന കാലത്തെ ഓര്‍മ്മകള്‍ വേണമെങ്കില്‍ പങ്കുവെയ്ക്കാം , പക്ഷെ അത് വ്യക്തികലെക്കുരിച്ചല്ല ആരും പ്രതീക്ഷയോടെ കാത്തിരിക്കണ്ട ,  ആരും ആരെയും കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുക ഒരു നല്ല ബന്ധത്തോടെ നമുക്ക് ഈ പടികളിരങ്ങാം     


 ( തുടരും )

Saturday, November 14, 2009

ക്യാമ്പസിലെ പെണ്‍കിടാങ്ങള്‍ക്ക്‌ ‘അലമ്പന്‍മാര്‍ ‘മതി…
മിടുക്കന്‍മാര്‍ക്ക്‌ മാര്‍ക്കറ്റില്ല…. !

ക്യാമ്പസിലെ പ്രണയങ്ങള്‍ക്ക്‌ ഭാവുകത്വ പരിണാമം …
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അഭിരുചികള്‍ അടിമുടി മാറിയിരിക്കുന്നു..
രമണന്റെ കാലം ഇനി വരില്ല…വരേണ്ടതുമില്ല…
പ്രണയത്തിന്റെ മോഡേണ്‍ യുഗവും അവസാനിക്കുകയാണ്‌..
മിടുക്കന്‍മാരും മിടുക്കികളും തമ്മില്‍ പ്രണയിക്കുന്ന കാലവും മണ്‍മറഞ്ഞു..
ഇന്നായിരുന്നുവെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വിജയലക്ഷ്മിയെ പ്രണയിക്കുമായിരുന്നില്ല.. !
തീര്‍ച്ച…
പ്രണയത്തിന്റെ പോസ്റ്റ്‌ മോഡേണ്‍ കാലമാണിത്‌…
നേരെചൊവ്വേ നടക്കുന്നവന്‍ …കുഞ്ഞനത്രെ…
താന്തോന്നികള്‍ വീരന്‍മാരാകുന്നു…
പഠനത്തിലും കലാ-കായിക രംഗങ്ങളിലും ശോഭിക്കുന്നവനൊക്കെ വെടക്കുകളത്രെ..
കുളിയും നനയും ഇല്ലാതെ …കുടിച്ച്‌ കൂത്താടി നടക്കുന്നവന്‍ ആരാധ്യനാണ്‌…
ഇക്കാലത്തെ പെണ്‍കുട്ടികള്‍ അങ്ങനെയാണ്‌…
നായകന്‍ല്ല അവരുടെ കാമുകന്‍ …പ്രതിനായകന്‍മാരാണ്‌..
സ്കൂളിലും കോളേജിലും ഈ മാറ്റം കാണാന്‍ കഴിയും..
എന്താണ്‌ ഇതിന്‌ കാരണം.. ?
ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല..
കൊട്ടേഷന്‍ സംഘങ്ങള്‍ക്കും മറ്റും ലഭിക്കുന്ന മീഡിയാ കവറേജ്‌ ഒരു കാരണമാണ്‌…
ആരും ശിക്ഷിക്കപ്പെടുന്നില്ല…
കുറച്ചു നാളത്തെ ജയില്‍ വാസത്തിനു ശേഷം കുട്ടപ്പന്‍മാരായി പുറത്തിറങ്ങുന്നു…
അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന മാന്യത ഒരു ഘടകമാണ്‌…പണത്തിനും സ്വാധീനത്തിനും മീതെ പരുന്തും പറക്കില്ല…
നമ്മുടെ സിനിമകളും അവരെ സ്വാധീനിക്കുന്നു..
പ്രത്യേകിച്ച്‌ തമിഴ്‌ സിനിമ..അവിടെ വൃത്തികെട്ടവന്‍മാരാണ്‌ നായകന്‍മാര്‍ .
(പെണ്ണുപിടിയന്‍ ..കൊലയാളി…മയക്കുമരുന്നു കച്ചവടക്കാരന്‍ …ഗുണ്ടാനേതാവ്‌…തുടങ്ങിയവര്‍ .. )
മലയാളവും മോശമല്ല…
ഇതും കുട്ടികളെ സ്വാധീനിക്കുന്നുണ്ടാവാം…
ഇവകൂടാതെയുള്ള അനവധി കാരണങ്ങളും ഉണ്ടാവാം…
ലക്ഷ്യബോധം ഇല്ലാത്ത ഒരു തലമുറയാണ്‌ അണിയറയില്‍ …
അവര്‍ നാളെ രംഗത്തു വരും..
ലൌ ജിഹാദും രഗത്തെത്തിയിട്ടുണ്ട്‌…
ഇതിനെയൊക്കെ ഫലപ്രദമായി നേരിടാന്‍ കെല്‍പുള്ള ഒന്നിനേയും കാണുന്നിമില്ല…
മരവിപ്പ്‌ തളംകെട്ടി നില്‍ക്കുന്ന ക്യാമ്പസ്സുകളെ ഒന്നൂതി ഉണര്‍ത്താന്‍ ഏത്‌ പുല്ലാങ്കുഴലിനാണ്‌ കഴിയുക…
പ്രണയത്തിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ ഒരു കൃഷ്ണ ജന്‍മം എന്നാണുണ്ടാവുക….
കാത്തിരിക്കുക തന്നെ ….
wanted love jihadersWednesday, September 16, 2009

അവസാനം ലോകം മുഴുവന്‍
ആകാംക്ഷയോടെ
കാത്തിരുന്ന
മൈക്കല്‍ ജാക്ക്സണ്‍ മരണ കാരണം
അമേരിക്കന്‍ രഹസ്യഅന്വേഷണ ഏജന്‍സി
പുറത്തുവിട്ടു


Monday, August 24, 2009